പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ബി. എ. ആളൂര്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനും ഹൈപ്രൊഫൈല്‍ കേസുകളുടെ പ്രതിഭാഗം നിയമ പ്രതിനിധിയുമായ അഡ്വ. ബി. എ. ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന അഡ്വ. ആളൂര്‍ സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായതോടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം, ഇലന്തൂര്‍ ഇരട്ട നരബലി കേസ്, കൂടത്തായി കൊലക്കേസ് തുടങ്ങി സംസ്ഥാനത്തെ പല ശ്രദ്ധേയ കേസുകളിലും പ്രതിഭാഗം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു.